ഇടവക കൺവെൻഷൻ 2021
നന്ദി….
കർത്താവിൽ പ്രിയ സഹോദരി സഹോദരന്മാരെ..
ദൈവകൃപയാൽ ഇടവകയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 22, 23, 24 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ) അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ചു. ഇതിൽ വ്യാപരിച്ച ദൈവകൃപയ്ക്കായ് സ്തോത്രം കരോറ്റുന്നു. ഇതിന്റെ ക്രമീകരണങ്ങളിൽ മുന്നിൽ നിന്ന് വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി നയിച്ച ഇടവക വികാരി വെരി. റവ. ഡോ. സി. കെ മാത്യു അച്ചനായി ദൈവത്തിനു സ്തോത്രം കരേറ്റുന്നതോടൊപ്പം ഇടവകയ്ക്കുള്ള സന്തോഷവും കടപ്പാടും അറിയിക്കുന്നു. നിയുക്ത വികാരി എ .റ്റി സഖറിയാ അച്ചന്റെ പ്രാർത്ഥന പൂർവമായ നേതൃത്വത്തിനു നന്ദി അറിയിക്കുന്നു. വിവിധതലത്തിൽ നമ്മളെ സഹായിച്ച കുവൈറ്റ് സെന്റർ ഇടവകളിലെ പ്രിയ വൈദീകരോടും, മറ്റ് ക്രമീകരണങ്ങളിൽ സഹകരിച്ച പ്രിയ ഇടവകാംഗങ്ങളോടും ഇടവകയ്ക്കുള്ള സന്തോഷവും കടപ്പാടും അറിയിക്കുന്നു. ഇടവകയുടെ വാർഷിക കൺവൻഷന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൺവീനർ ആയി പ്രവർത്തിച്ച റോയി പാപ്പച്ചൻ, ഇടവക ചുമതലക്കാർ, കൈസ്ഥാന സമിതിയംഗങ്ങൾ, പോഷക സംഘടനാ ചുമതലക്കാർ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. കൺവെൻഷന്റെ മുഖ്യ പ്രസംഗികരായ റവ .ഷാജി തോമസ് അച്ഛൻ, ഇവാ. വർഗീസ് തോമസ് എന്നിവരുടെ വചന ഘോഷണം കൺവൻഷന്റെ അനുഗ്രഹത്തിന് സഹായമായി. ഈ വചനങ്ങൾ നമ്മുടെ ആത്മീയ വളർച്ചയ്ക്ക്, അനുഗ്രഹത്തിന് സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഇടവകയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു. കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ച പ്രയർ സെൽ, അതിനു നേതൃത്വം നൽകിയ ശ്രീമതി. സാലി വര്ഗീസ്, അനുഗ്രഹകരമായ ഉണർവ്വ് ഗാനങ്ങൾ ആലപിച്ച ഇടവക ഗായക സംഘം അതിന്റെ ചുമതലക്കാർ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ടെക്നിക്കൽ സപ്പോർട്ട് ടീം (ഷരെൺ വിനോദ് ജേക്കബ്, ജോഫി വര്ഗീസ്, ഗ്രീഷ്മ സൂസൻ ഫിലിപ്പ് ) വെബ് മാസ്റ്ററായി പ്രവർത്തിക്കുന്ന മാത്യു വർഗീസ് എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടവക ജനങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും സഹകരണവും കൺവെൻഷന്റെ അനുഗ്രഹത്തിന് കാരണമായി. എല്ലാ പ്രിയ ഇടവക ജനങ്ങളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. പുതുക്കമുള്ളവരായി അനുഗ്രഹപ്രദമായി ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുമ്പോട്ട് ജീവതത്തെ ക്രമപ്പെടുത്തുവാൻ ഈ കൺവെൻഷൻ മുഖാന്തരം എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ ഓരോരുത്തരെയും അതിനു പ്രാപ്തരാക്കട്ടെ.. നന്ദി.
പ്രാർത്ഥനാപൂർവ്വം..
ബിജോയ് ജേക്കബ് മാത്യു
ഇടവക സെക്രട്ടറി
PARISH CONVENTION 2021
Theme: “A GOD WHO RESTORES” – “വീണ്ടെടുക്കുന്ന ദൈവം”
Time: Sep 23 & 24, 2021 06:30 PM Kuwait. (9:00 PM IST)
Join Zoom Meeting
https://us02web.zoom.us/j/86739059214
Meeting ID: 867 3905 9214
Passcode: godislove
ഇടവക കൺവെൻഷൻ
*********************
Theme:
“A GOD WHO RESTORES” – “വീണ്ടെടുക്കുന്ന ദൈവം“
ദൈവേഷ്ടമായാൽ കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ 2021-22 വാർഷിക കൺവൻഷൻ സെപ്റ്റ്ംബർ 22, 23, 24 ( ബുധൻ ,വ്യാഴം ,വെള്ളി ) ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ ആരംഭിക്കത്തക്ക രീതിയിലുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഈ വർഷത്തെ വചനഘോഷണത്തിനായി തീരുമാനിച്ചിരിക്കുന്നത് മാർത്തോമ്മ സഭയിലെ വൈദികനും സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനുമായ റവ. ഷാജി തോമസ് ചാത്തന്നൂരും, ഇവാ. വർഗീസ് തോമസ് (സാം മല്ലപ്പള്ളി ) ഉപദേശിയുമാണ്. കൺവൻഷൻ കൺവീനർ ആയി ശ്രീ. റോയ് പാപ്പച്ചൻ പ്രവർത്തിക്കുന്നു. എല്ലാ ഇടവക ജനങ്ങളും കൺവൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. കൺവെൻഷന്റെ അനുഗ്രഹത്തിനായി നടക്കുന്ന പ്രെയർ സെല്ലിൽ എല്ലാവരും പ്രാർത്ഥന പൂർവ്വം പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.