18-മത് ഹോംലാൻഡ് ഫെലോഷിപ്പ്
ദൈവ തിരുനാമത്തിനു മഹത്വം ഉണ്ടാകട്ടെ.. കർത്താവിൽ പ്രിയരെ കഴിഞ്ഞ ദിവസം (ആഗസ്ത് 13നു) നടന്നതായ കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകയുടെ 2021-22 പ്രവർത്തന വർഷത്തെ പ്രോഗാമായ കുവൈറ്റ് സിറ്റി മാർത്തോമ്മ ഹോംലാൻഡ് ഫെലോഷിപ്പ് കൂട്ടായ്മ ഒരു വലിയ വിജയമാകുവാൻ തക്കവണ്ണം വ്യാപരിച്ച ദൈവ കൃപയ്ക്കായ് സ്തോത്രം കരേറ്റുന്നു.
ഇതിന്റെ പിന്നണിയിൽ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. പ്രത്യേകാൽ അനുഗ്രഹ വേദ വചന ചിന്തകളിലൂടെ നമ്മളെ നയിച്ച മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ അദ്ധ്യക്ഷൻ നി. വ. ദി. മ ശ്രീ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത തിരുമനസ്, നി. വ. ദി. മ. ശ്രീ. ഡോ. യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ തിരുമനസ്, റവ. സാം കോശി റ്റി അച്ചൻ ആദ്യവസാനം ഇതിന്റെ ക്രമീകരണങ്ങൾ ഒക്കെയും നിരീക്ഷിച്ച് വേണ്ടതായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി സഹായിച്ച ഇടവക വികാരി വെരി. റവ. ഡോ. സി. കെ മാത്യു, ഹോം ലാൻഡ് ഫെലോഷിപ്പ് കമ്മറ്റിയുടെ പ്രസിഡണ്ട് റവ പി. പി കുരുവിള വൈസ് പ്രസിഡണ്ട് റവ. പി. എം വർഗ്ഗീസ് എന്നീ വൈദീകശ്രേഷ്ഠർ, ഈ കൂട്ടായ്മയിൽ ആശംസകൾ അറിയിച്ചും പങ്കെടുത്തും നമ്മോടൊപ്പം ഉണ്ടായിരുന്ന നിയുക്ത ഇടവക വികാരി. റവ. എ.റ്റി സഖറിയാ അച്ചനും മുൻ വികാരിമാരായിരുന്ന വൈദീക ശ്രേഷ്ഠരും, ഇതിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായ് അക്ഷീണം പ്രവർത്തിച്ച കൺവീനർമാരായ ശ്രീ. ഏബ്രഹാം പി ചാക്കോ (കുവൈറ്റ്), ശ്രീ. മത്തായി ഏബ്രഹാം (HLFC), തക്ക സമയത്ത് വേണ്ട പ്രോഗ്രാമുകൾ നൽകി സഹായിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ട എല്ലാവരും, മനോഹരമായി കോമ്പയറിംഗ് ചെയ്ത് സഹായിച്ച ശ്രീ. ഫിലിപ്പ് വർഗ്ഗീസ്, നിതാ ശലോമി മോഹൻ, പ്രോഗ്രാമിനെ നിയന്ത്രിക്കുവാൻ ശുഷ്കാന്തിയോടെ പ്രവർത്തിച്ച ഇടവക ചുമതലക്കാർ ഉൾപ്പെട്ടതായ ടെക്ക്‌നിക്കൽ ടീം അതിൽ പിന്തുണയുമായ് ഉണ്ടായിരുന്ന വെബ് മാസ്റ്റർ മാത്യു വർഗ്ഗിസ്, ഗ്രീഷ്മ ഫിലിപ്പ്, സൂം മാധ്യമത്തിലൂടെ പ്രക്ഷേപണത്തിൽ സഹായിച്ച ഡി.എസ്.എം.സി ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ്ജ് അച്ചന്റെ നേതൃത്വത്തിൽ ഉള്ള ടീം., സർവ്വോപരി എല്ലാ പിന്തുണയുമായി കൂടെ ഉണ്ടായിരുന്ന കൈസ്ഥാനസമതി, ഹോം ലാൻഡ് ഫെലോഷിപ്പ് കമ്മറ്റിയംഗങ്ങൾ, ഇടവകയുടെ പോഷക സംഘടനകൾ, പ്രിയമുള്ള ഇടവകാംഗങ്ങൾ, മുൻ അംഗങ്ങൾ, ഈ ദിവസങ്ങളിൽ നമ്മുടെ ഹോം ലാൻഡ് ഫെലോഷിപ്പ് കൂട്ടായ്മയെ പ്രാർത്ഥനയിൽ വഹിച്ച എല്ലാ പ്രിയപ്പെട്ടവരോടും ഇടവകയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മുമ്പോട്ടും ദൈവ കൃപയിൽ ആശ്രയിച്ച് കൂട്ടായ്മ ആചരിപ്പാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം നമ്മളേവരേയും അനുഗ്രഹിക്കുമാറാകട്ടെ. നന്ദി.
ബിജോയ് ജേക്കബ് മാത്യു
ഇടവക സെക്രട്ടറി
ഹോം ലാൻഡ് ഫെലോഷിപ്പ് 2021-22
കർത്താവിൽ പ്രിയരേ..
കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകയുടെ 2021-22 പ്രവർത്തന വർഷത്തിലെ 18-മത് ഹോം ലാൻഡ് ഫെലോഷിപ്പ് ദൈവേഷ്ടമായാൽ ആഗസ്റ്റ് മാസം 13 നു (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിയ്ക്ക് (ഇൻഡ്യൻ സമയം 7.30ക്ക്) സൂം മാധ്യമത്തിൽ നടത്തക്കവണ്ണം ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇങ്ങനെയൊരു ക്രമീകരണം ചെയ്യുമ്പോൾ തന്നെ അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നാട്ടിൽ സ്ഥിരതാമസത്തിനായ് പോയ നമ്മുടെ മുൻ അംഗങ്ങളുടേയും, ലോകത്തെമ്പാടുമുള്ള നമ്മുടെ മുൻ അംഗങ്ങളുടേയും, ഇപ്പോൾ നിലവിലുള്ള അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി വിപുലമായി നടത്തുവാനുള്ള ക്രമീകരണം ആണു ചെയ്തുവരുന്നത്. ആയതിലേയ്ക്ക് മേൽ പറയപ്പെട്ട എല്ലാ പ്രീയപ്പെട്ടവരുടേയും ആത്മാർത്ഥമായ പങ്കാളിത്തം സാദരം ക്ഷണിക്കുന്നു. ദയവായി ആ സമയത്തെ മറ്റു പ്രോഗ്രാമുകൾ മാറ്റി വെച്ച് നമ്മുടെ ഈ വർഷത്തെ ഹോം ലാൻഡ് ഫെലോഷിപ്പ് എന്ന ഈ കുട്ടായ്മയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു. ഇതിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ശ്രീ. ഏബ്രഹാം പി ചാക്കോ (കുവൈറ്റ്) +965 97283392, ശ്രീ. മത്തായി ഏബ്രഹാം (ഇൻഡ്യ)+91 9747775919 എന്നിവർ കൺവീനേർസ് ആയി പ്രവർത്തിക്കുന്നു.